Home National ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

0

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലെ നിപോര ഏരിയയില്‍ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രിയാണ് കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടാകാമെന്ന നിഗമനത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ തുടങ്ങി. 19 റൈഫിള്‍സ്, സിആര്‍പിഎഫ്. പോലീസ് എന്നിവരുടെ സംഘമാണ് കുല്‍ഗാമില്‍ സൈനിക നടപടി ആരംഭിച്ചത്.

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കശ്മീരില്‍ നടക്കുന്ന നാലാമത്ത ഏറ്റുമുട്ടലാണ് ഇത്. കഴിഞ്ഞ ആഴ്ച്ച നടന്ന മൂന്നു ഏറ്റുമുട്ടലുകളിലായി ഒരു ഹിസ്ബുള്‍ കമാന്റര്‍ ഉള്‍പ്പെടെ 16 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

36 ഓപ്പറേഷനുകളിലായി ഏകദേശം 88 ഓളം തീവ്രവാദികള്‍ ഈ വര്‍ഷം കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here