കുവൈറ്റ്: കൊറോണ ബാധിച്ച് കുവൈറ്റിൽ ചികിൽസയിലായിരുന്ന മലയാളി മരിച്ചു. എറണാകുളം വൈപ്പിൻ സ്വദേശി പാട്രിക് ഡിസൂസ (59) ആണു രാവിലെ മരിച്ചത്.
കൊറോണ ബാധയെ തുടർന്ന് രണ്ടാഴ്ചയായി മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. അൽ ഹാജരി കമ്പനിയിലെ ജീവനക്കാരനാണ്.
ഭാര്യ സ്റ്റെല്ല കുവൈത്തിലാണ്. സാൽമിയയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. 2 മക്കൾ നാട്ടിലാണ്.
മൃതദേഹം കൊറോണ പ്രൊട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.