തിരുപ്പതി ക്ഷേത്രത്തിൽ ഉദ്യോഗസ്ഥനു കൊറോണ ; ക്ഷേത്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടു

തിരുപ്പതി: തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനു കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനേ തുടർന്ന് ക്ഷേത്രം അടച്ചുപൂട്ടാൻ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഉത്തരവിട്ടു. ജൂൺ 14, 13 തീയതികളിൽ ക്ഷേത്രപരിസരം അണുവിമുക്തമാക്കും.

ശ്രീ ഗോവിന്ദ്രജ സ്വാമി ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന സാനിറ്ററി ഇൻസ്പെക്ടറെയാണ് രോഗബാധയെ തുടർന്ന് ടിടിഡി സെൻട്രൽ ആശുപത്രിയിൽ പ്രവേശിച്ചതെന്ന് ടിടിഡി അധികൃതർ പറഞ്ഞു.

മുൻകരുതലായി ആശുപത്രി ജീവനക്കാർ അദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരുന്നു. വെള്ളിയാഴ്ച
പരിശോധന ഫലം വരുകയും പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.
ഉടൻ തന്നെ അദ്ദേഹത്തെ കൊറോണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ രണ്ട് കുടുംബാംഗങ്ങളെയും എട്ട് ടിടിഡി ജീവനക്കാരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.