Home Local News തൃത്താലയിൽ വിദ്യാർഥിനി ക്വാറിയിൽ മരിച്ച നിലയിൽ

തൃത്താലയിൽ വിദ്യാർഥിനി ക്വാറിയിൽ മരിച്ച നിലയിൽ

0

പാലക്കാട്: തൃത്താലയിൽ വിദ്യാർഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദയാണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് വൃന്ദയെ വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്താല കെ ബി മേനോൻ ഹയർസെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് വൃന്ദ.

സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുമായി സംസാരിച്ചതിന് വീട്ടുകാർ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് ഇറങ്ങിയോടിയ കുട്ടിയെ പിന്നീട് നടന്ന തെരച്ചിലിൽ ക്വാറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here