Home Politics ടി പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കെ കെ രമ

ടി പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കെ കെ രമ

0

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഭാര്യ കെ കെ രമ. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു സി പിഎം നേതാവ് പി കെ കുഞ്ഞനന്തന്‍. കുഞ്ഞനന്തന്റെ മരണവാര്‍ത്തക്ക് പിന്നാലെയാണ് കെ കെ രമ, ടിപി ചന്ദ്രശേഖരന്‍ ഭക്ഷണം വിളമ്പുന്ന ചിത്രം സോഷ്യല്‍ മീഡയയില്‍ പങ്കുവെച്ചത്. എന്റെ സഖാവെ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ടി പി വധക്കേസില്‍ 13-ാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ കഴിഞ്ഞ ദിവസമാണ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു.

വയറിനുള്ളിലെ അണുബാധയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here