Home Local News കുറിച്ചിയാട് റേഞ്ചില്‍ കടുവ ചത്ത നിലയില്‍

കുറിച്ചിയാട് റേഞ്ചില്‍ കടുവ ചത്ത നിലയില്‍

0

കോഴിക്കോട്: വയനാട് വന്യജീവി സങ്കേതത്തിലെ (ഡബ്ല്യു.ഡബ്ല്യു.എസ്) കുറിച്ചിയാട് റേഞ്ചില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. 11 വയസുള്ള ആണ്‍കടുവയുടെ ജഡം രാവിലെ പതിവ് പട്രോളിങിനിടെ ബത്തേരി പുള്‍പള്ളി റോഡില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള വനത്തിലാണ് കണ്ടെത്തിയത്.

മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് ചാകാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കടുവയുടെ മുന്‍കാലുകള്‍ക്കു പരിക്കുണ്ട്. ഇത് അണുബാധയ്ക്കു കാരണമായിട്ടുണ്ട്. കൂടാതെ മുള്ളുകളില്‍ നിന്നുള്ള പരിക്കുകളും സംഭവിച്ചിട്ടുണ്ട്. ടോക്‌സിക്കോളജി പരിശോധനകള്‍ക്കായി സാമ്പിളുകള്‍ക്കായി അയച്ചിട്ടുണ്ടെന്ന് വന്യജീവി സങ്കേതത്തിലെ വാര്‍ഡന്‍ പി.കെ ആസിഫ് പറഞ്ഞു. രണ്ടു മാസം മുമ്പാണ് മറ്റൊരു കടുവ സങ്കേതത്തില്‍ ഏറ്റുമുട്ടലില്‍ ഒരു കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here