ചെന്നൈ: കോയമ്പത്തൂരിനെ കോയംപുത്തൂർ ആക്കി തമിഴ് നാട് സർക്കാർ ഉത്തരവിറക്കി. കൊറോണ വൈറസ് വ്യാപനത്തിനിടയിലും 1018 സ്ഥലങ്ങളുടെ പേരുകളാണ് തമിഴ്‌നാട് മാറ്റിയത്. ഇംഗ്ലീഷിൽ നിന്ന് തമിഴ് ഉച്ചാരണത്തിലേക്കാണ് സ്ഥലങ്ങളുടെ പേര് മാറ്റിയിട്ടത്. കളക്ടർമാർ ഉത്തരവിന്റെ തുടർനടപടികൾ സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം 2018 ഡിസംബറിൽ നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് പേര് മാറ്റിയതായി പ്രഖ്യാപിച്ചത്. കോയമ്പത്തൂർ കൂടാതെ ചില വ്യാവസായിക നഗരങ്ങളുടെ പേരും മാറ്റിയിട്ടുണ്ട്.
വെല്ലൂരിനെ വേലൂർ എന്നാണിനി വിളിക്കുക. അംബട്ടൂർ ഇനി അംബത്തൂർ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാർശയിലാണ് സർക്കാർ ഈ തിരുമാനം.പെരമ്പൂർ പേരാമ്പൂരാകും. തൊണ്ടിയാർപേട്ട് തണ്ടിയാർപേട്ടൈ ആക്കി മാറ്റും. എഗ് മോർ ഇനി എഴുമ്പൂർ എന്നായിരിക്കും വിളിക്കുക.
പേര് മാറ്റിയ ചില സ്ഥലങ്ങളുടെ വിവരങ്ങൾ ഇങ്ങനെ
Tondiyarpet – Thandaiyaarpettai
Purasawalkam – Purasaivaakkam
Vepery – Vepperi
Perambur – Peramboor
VOC Nagar – Va.OO.Si. Nagar
Kodungaiyur – Kodungaiyoor
Peravallur – Peravalloor
Siruvallur – Siruvalloor
Konnur – Konnoor
Koyembedu – Koyambedu
Egmore – Ezhumboor
Chintadripet – Chintadaripettai
Triplicane – Thiruvallikkeni
Mylapore – Mayilaappoor
പേര് മാറ്റിയ മുഴുവന്‍ സ്ഥലങ്ങളുടെയും പേര് അറിയാം.. http://www.stationeryprinting.tn.gov.in/gazette/2020/14_II_1.pdf