Home Covid-19 കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു; മരിച്ചത് കണ്ണൂർ സ്വദേശി

കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു; മരിച്ചത് കണ്ണൂർ സ്വദേശി

0

കണ്ണൂർ: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഇന്നലെ രാത്രി ഒരാൾ കൂടി മരിച്ചു. കണ്ണൂർ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് ( 71) ആണ് മരിച്ചത്. ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം നാല് പേർ മസ്കറ്റിൽ നിന്നാണെത്തിയത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊറോണ മരണം 18 ആയി.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഉൾപ്പെടെ മുഹമ്മദ് ചികിത്സയിലായിരുന്നു. മകനും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.

അതേ സമയം കൊറോണ സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 80 വയസുള്ള തൃശൂർ സ്വദേശിയായ വനിതയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്നെത്തിയ ഇവരെ രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് റെയിൽവെ സ്റ്റേഷനിൽ നിന്നും ആശുപതിയിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here