Home Local News കാണാതായ വയോധികൻ കുളത്തില്‍ മരിച്ച നിലയില്‍

കാണാതായ വയോധികൻ കുളത്തില്‍ മരിച്ച നിലയില്‍

0

കാലടി: വയോധികനെ വീടിന് സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം എടനാട് കൂട്ടാല വീട്ടില്‍ തോമാകുഞ്ഞ് (95)നെയാണ് മീന്‍ വളര്‍ത്തുന്ന കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ തോമാകുഞ്ഞിനെ കാണാനില്ലായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വീടിന് സമീപത്ത് മീന്‍ വളര്‍ത്തുന്ന കുളത്തില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് അങ്കമാലിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഈ കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മുതദേഹം കണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here