കൊച്ചി: കേരള വിഷൻ ഓഫീസിൽ ജി എസ് ടി ഇൻറലിജൻസ് റെയ്ഡ് നടത്തി. കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ. കേബിൾ ടിവി ഓപ്പറേറ്റർമാരോട് വാങ്ങുന്ന തുകയുടെ ചെറിയൊരു ശതമാനം മാത്രം കാണിച്ചാണ് നികുതി തട്ടിപ്പ്.
വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള റെയ്ഡ് തുടരും. ഒരു ഓപ്പറേറ്റർ മാത്രം 200 കോടിയിലധികം രൂപയുടെ വെട്ടിപ്പു നടത്തിയതായാണ് സൂചന. തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതകൾ ഉള്ളതിനാൽ അറസ്റ്റ് പോലെ ഉള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ലോക്കൽ കേബിൾ ടിവീ ഓപ്പറേറ്റർമാരുടെയും അറസ്റ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിലെ ലോക്കൽ കേബിൾ ഓപ്പറേറ്റർമാർ ജി.എസ്ടി ഉദ്യോഗസ്‌ഥർക്ക് മുന്നിൽ ഹാജരാകുകയും നികുതിവെട്ടിപ്പിന് സമാധാനം പറയേണ്ടിയും വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടു ദിവസം പുതുക്കാടുള്ള കേരളവിഷൻ ഓഫീസിൽ കേന്ദ്ര ജി.എസ്ടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. എം. ഡി സുരേഷ്‌കുമാർ , സി ഒ എ പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് എന്നിവർ രണ്ടു ദിവസവും ഓഫീസിൽ തന്നെ തുടരുകയായിരുന്നു. ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
അധികൃതരുടെ നിസ്സഹകരണവും തെളിവ് നശിപ്പിക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടാണ് റെയ്ഡുകൾ രണ്ടാം ദിവസവും തുടർന്നത്.