കേരളത്തിൽ 83 പേർക്ക് കൊറോണ ; 64 പേർ പുറത്ത് നിന്നെത്തിയവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേർക്കു കൊറോണ രോഗം സ്ഥിരീകരിച്ചു. ഇന്ന് 62 പേർ രോഗമുക്തി നേടി.ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദ് ആണ് മരിച്ചത്. അദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്നു. ഇന്നലെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 37 പേർ. സമ്പർക്കം മൂലം 14 പേർക്ക് രോഗം. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

തൃശൂരിൽ സമ്പർക്കം മൂലം രോഗം വന്നവരിൽ 4 പേർ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ്. 4 പേർ വെയർ ഹൗസിൽ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് രോഗബാധ സ്ഥിരീകരിച്ചവർ– മഹാരാഷ്ട്ര 20, ഡൽഹി– 7. തമിഴ്നാട്– 4, കർണാടക 4, ബംഗാൾ– 1, മധ്യപ്രദേശ്1 ആണ്.

കൊറോണ ബാധിതർ ജില്ല തിരിച്ച്
തൃശൂർ 25,പാലക്കാട് 13,
മലപ്പുറം 10, കാസർഗോഡ് 10,കൊല്ലം 8,കണ്ണൂർ 7,പത്തനംതിട്ട 5 ,കോട്ടയം 2,
എറണാകുളം 2, കോഴിക്കോട് 1

രോഗമുക്തർ ജില്ല തിരിച്ച്

തിരുവനന്തപുരം 16, പാലക്കാട് 13,കണ്ണൂർ 8,തൃശൂർ 7,എറണാകുളം 6,കാസർഗോഡ് 5,കോഴിക്കോട് 3,മലപ്പുറം 2,
കൊല്ലം 2.