Home Local News കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ചനിലയിൽ

കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ചനിലയിൽ

0

കൊല്ലം: കോട്ടുക്കൽ വയലയിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ജോഷി, ജെൽസ്സി ദമ്പതികളുടെ 15 വയസുകാരനായ മകൻ ജെറിൻ ജോഷിയാണ് വീടിനുള്ളിലെ മുറിയിൽ മരിച്ചത്. ജെറിൻ ജോഷിയെ രാവിലെ 5:30 ഓടെ പഠിക്കാൻ വീട്ടുകാർ വിളിച്ചു. മറുപടി ഇല്ലാത്തതിനെ തുടർന്ന് ജെറിന്റെ അച്ഛനും സഹോദരനും കൂടി കതക് ചവിട്ടി തുറന്നു. അപ്പോഴാണ് മുറിയിൽ തൂങ്ങി മരിച്ചനിലയിൽ ജെറിനെ കണ്ടത്.

കടയ്ക്കൽ സിഐ രാജേഷ്, എസ്.ഐ സജു എന്നിവരുടെ നേതൃത്വത്തിൽ ജെറിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ ബുക്കിൽ ജീവിതം മടുത്തു, ഗുഡ് ബൈ എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. വയലാ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ 10 ക്ലാസ് വിദ്യാർത്ഥിയാണ് ജെറിൻ ജോഷി. ജെറിന്റെ ഫോൺ പൊലീസ് പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തു. മരണകാരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here