Home State തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പ്പാത അലൈന്‍മെന്റ് മാറ്റത്തിന് അംഗീകരിച്ചു

തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പ്പാത അലൈന്‍മെന്റ് മാറ്റത്തിന് അംഗീകരിച്ചു

0

തിരുവനന്തപുരം : ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയ തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പ്പാത അലൈന്‍മെന്റ് മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയാണ് അലൈന്‍മെന്റ് മാറ്റിയത്. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ തിരുവനന്തപുരം- കാസര്‍കോട് ഹൈസ്പീഡ് റെയില്‍ കോറിഡോറിന് 66,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ തുടര്‍നടപടികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

നിലവില്‍ മാഹി വഴി പോകുന്ന റെയില്‍വേ പാതയ്ക്ക് സമാന്തരമായിട്ടായിരിക്കും പുതിയ അലൈന്‍മെന്റ് എന്നാണ് സൂചന.

കൊറോണയുമായി ബന്ധപ്പെട്ട് ഇനി കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം വേണമെന്നാണ് മന്ത്രിസഭയില്‍ ഉയര്‍ന്ന അഭിപ്രായം. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here