തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരുന്ന പ്രതിദിന വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ അവലോകനയോഗത്തിന് ശേഷം നടത്തിയിരുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം അതേപടി ഉണ്ടാകില്ലെന്നാണ് സൂചന. കാര്യമായ പ്രഖ്യാപനങ്ങളുണ്ടെങ്കില്‍
മാത്രം വാര്‍ത്താ സമ്മേളനം മതിയെന്നാണ് ആലോചന.
ഇടവിട്ടുള്ള ദിവസങ്ങളിലോ മന്ത്രിസഭായോഗം നടക്കുന്ന ബുധനാഴ്ചകളിലോ വാര്‍ത്താ സമ്മേളനം മതിയെന്ന ഉപദേശവുമുണ്ട്.
കാര്യമായ തീരുമാനങ്ങളൊന്നുമില്ലതെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം അറിയിക്കാനും കുറെ ഉപദേശങ്ങൾ നൽകാനും വാർത്താ സമ്മേളനം നടത്തുകയാണെന്ന് വ്യാപകമായ ആക്ഷേപങ്ങൾ പ്രതിപക്ഷമടക്കം ഉന്നയിച്ചിരുന്നു.
കൊറോണ നിയന്ത്രണവിധേയമായ ഘട്ടത്തില്‍ വാര്‍ത്താ സമ്മേളനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് പുനരാരംഭിച്ചു. സ്പ്രിംക്ലര്‍ ഡേറ്റാ വിവാദം അടക്കമുള്ള വിഷയങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചതെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
പ്രവാസികളുടെ വരവു കൂടിയതിനാൽ ജൂലായ് പകുതിവരെ രോഗവ്യാപനത്തോത് ഉയരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍വരുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുകയുംചെയ്ത സാഹചര്യത്തില്‍ പ്രതിദിന വാര്‍ത്താ സമ്മേളനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തല്‍.