Home Covid-19 മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ രോഗി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവ്

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ രോഗി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവ്

0

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് ആവശ്യപ്പെട്ടത്.

ആനാട് കുളക്കി തടത്തരിക്കത്ത് വീട്ടിൽ ഉണ്ണി (33) ആണ് മരിച്ചത്. മേയ് 31ന് രോഗം സ്ഥിരീകരിച്ച് ചികിൽസയിലായിരുന്നു. ബുധനാഴ്ച മരുന്ന് നൽകാനെത്തിയ നഴ്സാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. ചൊവ്വാഴ്ച ഐസലേഷൻ വാർഡിൽ നിന്ന് ഇറങ്ങിപ്പോയി കെഎസ്ആർടിസി ബസിൽ കയറി സ്വദേശമായ ആനാട് എത്തിയിരുന്നു. നാട്ടുകാർ കണ്ടെത്തി പൊലീസിന്റെ സഹായത്തോടെ തിരികെ എത്തിക്കുകയായിരുന്നു.

മദ്യാസക്തി കാരണം അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന രോഗിയെ നിരീക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച ആശുപത്രി അധികൃതർക്ക് സംഭവിച്ചതായി ആരോപണമുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.

LEAVE A REPLY

Please enter your comment!
Please enter your name here