Home State ബിജു പ്രഭാകർ കെഎസ്ആര്‍ടിസി എംഡി

ബിജു പ്രഭാകർ കെഎസ്ആര്‍ടിസി എംഡി

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറായി സാമൂഹിക നീതി, വനിതാ-ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ നിയമിച്ചു. മുന്‍ മാനേജിങ് ഡയറക്ടര്‍ എം.പി. ദിനേശ് കുമാറിന്റെ ഒഴിവിാലണ് പുതിയ നിയമനം.

പൊതുമരാമത്ത് വകുപ്പു സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍, കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, ലോട്ടറി വകുപ്പ് ഡയറക്ടര്‍, ഭൂമി കേരളം പ്രൊജക്ട് ഡയറക്ടര്‍, ഐ.ടി. @ സ്‌കൂള്‍ സ്ഥാപക ഡയറക്ടര്‍, തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കലക്ടറായിരിക്കെ ഓപ്പറേഷന്‍ അനന്ത അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ജനപ്രീതി നേടിയിരുന്നു.

മികച്ച ഒരു പെയിന്ററും ഫോട്ടോഗ്രാഫറുമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയും, ഓഫ് റോഡ് ഡ്രൈവിംഗും ഇഷ്ടപ്പെടുന്നു. മെക്കാനിക്കൽ എഞ്ചിനിയറിംഗ്, എം.ബി.എ, എൽ.എൽ.ബി ബിരുദധാരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here