Home Local News അമ്മ തല്ലി; കണ്ണൂരിൽ ഏഴു വയസ്സുകാരൻ ജീവനൊടുക്കി

അമ്മ തല്ലി; കണ്ണൂരിൽ ഏഴു വയസ്സുകാരൻ ജീവനൊടുക്കി

0

കണ്ണൂർ: അമ്മ തല്ലിയതിൽ മനംനൊന്ത് ഏഴു വയസ്സുകാരൻ ജീവനൊടുക്കി. കണ്ണൂർ വാരത്താണ് ഏഴു വയസ്സുകാരൻ കഴുത്തിൽ സാരി കുരുങ്ങി മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. റിജ്വൽ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടിൽ മരിച്ചത്. കുട്ടി കുസൃതി കാണിച്ചതിന് അമ്മ വഴക്കുപറഞ്ഞിരുന്നെന്നും ആശുപത്രിയിൽ എത്തിക്കുംമുമ്പെ മരണം സംഭവിച്ചെന്നും റിജ്വലിന്റെ അമ്മമ്മയും പ്രതികരിച്ചു.

ബന്ധുവീട്ടിൽ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്റെ കുടുംബം. ഈ വീട്ടിലെ കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടതെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here