എംജി സർവ്വകലാശാല ആറാം സെമസ്റ്റർ ബിരുദ മൂല്യനിർണയം 11ന് ആരംഭിക്കും

കോട്ടയം: എംജി സർവ്വകലാശാല ആറാം സെമസ്റ്റർ ബിരുദ മൂല്യനിർണയം ജൂൺ 11 മുതൽ ആരംഭിക്കും. ആറാം സെമസ്റ്റർ റഗുലർ,പ്രൈവറ്റ് ബിരുദ പരീക്ഷകളുടെ (സിബിസിഎസ്) ഉത്തരക്കടലാസ് മൂല്യനിർണയം ഒൻപത് മേഖലാ കേന്ദ്രങ്ങളിലായാണ് ആരംഭിക്കുന്നത്.

ജൂൺ 11ന് കൊമേഴ്‌സ് വിഭാഗത്തിലെ അധ്യാപകരും ജൂൺ 12ന് ആർട്‌സ്, സയൻസ് വിഭാഗത്തിലെ അധ്യാപകരും മൂല്യനിർണയ കേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. ഗസ്റ്റ് അധ്യാപകരടക്കം ഹാജരാകണം.

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് (ഫോൺ: 9562869005), ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കോളേജ് (9447364493), കോട്ടയം ബി.സി.എം. കോളേജ് (9446323239), പാലാ അൽഫോൺസാ കോളേജ് (9656828422), തൃപ്പൂണിത്തുറ ഗവൺമെന്റ് കോളേജ് (9946554827), മൂവാറ്റുപുഴ നിർമ്മല കോളേജ് (9447384554), ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് (8075478265), ലബ്ബക്കട ജെ.പി.എം. കോളേജ് (8281319301), അടിമാലി കാർമ്മൽഗിരി കോളേജ് (9744409010) എന്നിവിടങ്ങളിലാണ് മൂല്യനിർണയ കേന്ദ്രങ്ങൾ.