Home Local News പുത്തൻകുരിശിലും ദുരഭിമാന ആക്രമണം; പതിനേഴുകാരനെ മൂന്നു പേർ മർദ്ദിച്ചു

പുത്തൻകുരിശിലും ദുരഭിമാന ആക്രമണം; പതിനേഴുകാരനെ മൂന്നു പേർ മർദ്ദിച്ചു

0

കൊച്ചി: മൂവാറ്റുപുഴയ്ക്ക് പിന്നാലെ പുത്തൻകുരിശിലും ദുരഭിമാന ആക്രമണം. പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിൽ മോനിപ്പിള്ളിയിലുളള പതിനേഴ് വയസുകാരനെയാണ് മൂന്നു പേർ ചേർന്ന് മർദ്ദിച്ചത്. കാമുകിക്ക് മെസേജ് അയച്ചതിനെ തുടർന്നാണ് മർദ്ദനം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോ അക്രമിക്കാൻ വന്നവരുടെ മൊബൈലിൽ നിന്ന് തന്നെയാണ് ചോർന്നത്. പതിനേഴുകാരൻ തൃപ്പൂണിത്തറ ആശുപത്രിയിൽ അഡ്മിറ്റായതോടെെയാണ് സംഭവം പുറം ലോകമറിഞ്ഞത് . അടികൊണ്ടയാൾ
തൃശൂർ റയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത മൊബൈൽ മോഷണകേസിൽ ഉൾപ്പെട്ട കുട്ടിയാണ്. അനാഥനായ ഇയാൾ പ്രായമായ മുത്തശ്ശിക്കൊപ്പമാണ് താമസം.

ഇയാളെ വീടിനു മുമ്പിൽ പ്രായമായ മുത്തശ്ശിയുടെ കൺമുമ്പിൽ വച്ചാണ് മൃഗീയമായി മർദ്ദിക്കുന്നത്.
സഹോദരിയെ പ്രണയിച്ച സുഹൃത്തിനെ യുവാവ് വെട്ടിയ സംഭവം നടന്ന മൂവാറ്റുപുഴയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയാണ് വീണ്ടും അക്രമണം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here