ഉണ്ണിക്കുറുപ്പ്….
കൊച്ചി: ജനപ്രതിനിധികളായത് നന്നായി. ഇല്ലെങ്കിൽ നമ്മുടെ മുഖ്യമന്ത്രിയും കുറേ ഏറെ മന്ത്രിമാരും വീട്ടിലിരിക്കേണ്ടി വന്നേനെ! മുഖ്യമന്ത്രി പിണറായി വിജയന് 76, വി.എസ് അച്ചുതാനന്ദന് 96, ഉമ്മൻ ചാണ്ടി 76… സാധരണക്കാരായിരുന്നെങ്കിൽ ലോക്ക് ഡൗൺ ഇളവിലും ഇവർക്ക് പുറത്തിറങ്ങാനാവില്ല. 65 വയസിന് മുകളിൽ പ്രായമുള്ള ഇവരെങ്ങനെ പുറത്തിറങ്ങും.?
കേന്ദത്തിൽ രണ്ടാം മോദി മന്ത്രിസഭയിൽ മന്ത്രിമാരുടെ ശരാശരി പ്രായം 60 വയസാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രായം 69. ഒന്നാം മോദി സര്‍ക്കാരിനേക്കാള്‍ പ്രായത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ചെറുപ്പമാണ് ഇത്തവണത്തെ സർക്കാർ. ഒന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ ശരാശരി പ്രായം 62 ആയിരുന്നെങ്കില്‍ ഇത്തവണ അത് 60 ആണ്. സ്മൃതി ഇറാനി കഴിഞ്ഞാല്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി മുന്‍ ബിസിസിഐ പ്രസിഡന്‍റ് അരുനാഗ് ഠാക്കൂറാണ്. വി.മുരളീധരൻ 61
മാന്‍സുഖ് മാണ്ഡവ്യക്കും സഞ്ജീവ് കുമാര്‍ ബാല്യനും 46 വയസാണ് പ്രായം. 47 വയസുമായി കിരണ്‍ റിജ്ജുവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍പ്പെടുന്നു. ആദ്യമായി മന്ത്രിപദത്തിലെത്തിയ രാമേശ്വര്‍ തെലിക്കും ദേബശ്രീ ചൗധരിക്കും 48 വയസുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവായ രാം വിലാസ് പാസ്വാനാണ് പ്രായത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 73 വയസാണ് അദ്ദേഹത്തിന്‍റെ പ്രായം. 71 വയസുമായി തവര്‍ചന്ദ് ഗെലോട്ടും സന്തോഷ് കുമാര്‍ ഗാംഗ്വാറും പിന്നാലെയുണ്ട്.
സംസ്ഥാനത്തെ കണക്കുകൾ നോക്കിയാൽ 53 കാരായ കെ.ടി ജലീൽ, പി.ശ്രീരാമകൃഷ്ണൻ, വി എസ് സുനിൽകുമാർ, 62 കാരനായ പി തിലോത്തമൻ, 63കാരി കെ.കെ ഷൈലജ ടീച്ചർ എന്നിവരൊഴികെ മന്ത്രി സഭയിലുള്ള ആരും പുറത്തിറങ്ങില്ലായിരുന്നു. പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കും 65. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് 76.
പിണറായി വിജയൻ 76, എ കെ ബാലൻ 68, ഇ ചന്ദ്രശേഖരൻ 71, കെ ടി ജലീൽ 53 , ഇ.പി ജയരാജൻ 70, എം.എം മണി 75, കടകംപള്ളി സുരേന്ദ്രൻ 65, കെ കൃഷ്ണൻകുട്ടി 76, ജെ മേഴ്സിക്കുട്ടി അമ്മ 65, എ.സി മൊയ്ദീൻ 64, കെ.രാജു 67, രാമചന്ദ്രൻ കടന്നപ്പിള്ളി 75,
ടി.പി രാമകൃഷ്ണൻ 70, സി.രവീന്ദ്രനാഥ് 64, എ.കെ ശശീന്ദ്രൻ 74, കെ.കെ ഷൈലജ ടീച്ചർ 63, ജി സുധാകരൻ 69, വി.എസ് സുനിൽ കുമാർ 53, പി.തിലോത്തമൻ 62, തോമസ് ഐസക് 67, പി ശ്രീരാമകൃഷ്ണന് 52. എന്നിങ്ങനെയാണ് പ്രായത്തിൻ്റെ കണക്കുകൾ.
65 വയസിന് മുകളിൽ പ്രായമുള്ളവർ, അസുഖബാധിതർ, ഗർഭിണികളായ സ്ത്രീകൾ, പത്തു വയസിനു താഴെയുള്ള കുട്ടികൾ എന്നിവർ വീടിനകത്ത് തന്നെ കഴിയണം. അവർ വീടിനകത്ത് നിന്ന് പുറത്തിറങ്ങാൻ പാടില്ല. ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ലോക്ക്ഡൗൺ നിർദ്ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്.