Home State കനത്ത മഴ തുടരും; ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്‌

കനത്ത മഴ തുടരും; ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്‌

0

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. കേരള തീരത്തും തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് മേഖലകളിലും മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.

ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലുമാണ് യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കാലവര്‍ഷം തുടങ്ങി ആദ്യവാരം കേരളത്തില്‍ ശരാശരിയെക്കാള്‍ 46% മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ശരാശരി 116 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 169.5 മി.മീ. മഴ പെയ്തു. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണു മഴ കുറഞ്ഞത്. തിരുവനന്തപുരത്ത് 197% അധികമഴ ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here