ചെന്നൈ: തമിഴ്നാട്ടിലെ കൊറോണ രോഗികളിൽ 86 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി. ലോക്ക്ഡൗണും അനുബന്ധ നിയന്ത്രണങ്ങളും മഹാമാരിയെ തടയാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ചും ചില വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴും സംസ്ഥാനത്തിന്റെ മരണനിരക്ക് കുറവാണെന്നും പളനിസ്വാമി കൂട്ടിച്ചേർത്തു. കൊറോണ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചെങ്കിലും, അത് വീണ്ടെടുക്കുന്നതിന് വിവിധ നടപടികൾ ആവിഷ്കരിച്ചു കഴിഞ്ഞതായും പളനിസ്വാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തമിഴ്നാട്ടിൽ ഇതുവരെ 30,152 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 251 പേർ മരിക്കുകയും ചെയ്തു.