മുംബൈ: മഹാരാഷ്ട്രയിലെ 3,000 പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആകെ 30 പോലീസ് ഉദ്യോഗസ്ഥരാണ് അസുഖ ബാധിതരായി മരിച്ചത്.
ഇതേ തുടർന്ന് 50-55 വയസ്സിനിടയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇനിമുതൽ സാധാരണ ജോലികൾക്ക് മാത്രമേ നിയോഗിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു. 55 വയസ്സിന് മുകളിലുളള ഉദ്യോഗസ്ഥർക്ക് ശമ്പളത്തോടുകൂടിയുള്ള ലീവ് അനുവദിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.