Home Local News മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണ സെല്ലിലെ രണ്ടു റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു

മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണ സെല്ലിലെ രണ്ടു റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു

0

മലപ്പുറം: കൊറോണ പരിശോധനയുടെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജിലെ നിരീക്ഷണ സെല്ലിൽ പാർപ്പിച്ചിരുന്ന രണ്ടു റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു. പോക്സോ കേസ് പ്രതി എടവണ്ണപ്പാറ കുറ്റിക്കാട്ടിൽ മെഹബൂബ്, വാഹന മോഷണ കേസുകളിലെ പ്രതിയായ കോഴിക്കോട് കല്ലായി കൈന്നല്‍ പറമ്പില്‍ റംഷാദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നു രാവിലെ ബൈക്കിലാണ് ഇരുവരും രക്ഷപ്പെട്ടത്.

ആശുപത്രി വളപ്പില്‍ നിന്നും മോഷ്ടിച്ച ബൈക്ക് പിന്നീട് മഞ്ചേരി- ഏിഴിശേരി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വാര്‍ഡില്‍ നിന്നാണ് ഇരുവരും രക്ഷപ്പെട്ടത്. ഇവിടെ ആകെ 22 കിടക്കകള്‍ ആണ് ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here