ചങ്ങനാശേരി: ഒരേ സമയം നൂറ് മരങ്ങൾ നട്ട് വിദ്യാർഥികളും അധ്യാപകരും മാത്യകയായി. പായിപ്പാട് സിഎപി എസ് ബിഎഡ് കോളേജിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായാണ് അധ്യാപകരും വിദ്യാർഥികളും ഒരേ സമയം നൂറോളം വൃക്ഷ തൈകൾ ഭവനങ്ങളിൽ നട്ടത്. തുടർന്ന് വെർച്വൽ അസംബ്ലി സംഘടിപ്പിക്കുകയും കോളേജ് പ്രിൻസിപ്പൽ ഡോ. രാജശ്രീ.എസ് വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കുകയും ചെയ്തു.
അധ്യാപകരായ പ്രീത ബിനു, ഷീന കരീം, ജുസീന. എസ്, സുരേഷ് ബാബു.ജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൊറോണ കാലത്ത് ഓൺലൈൻ പഠനത്തോടൊപ്പം കുട്ടികളുടെ സർഗാത്മക ശേഷി വളർത്തുന്ന പുത്തൻ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനൊരുങ്ങുകയാണ് കോളജ്.