തൃശൂർ: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ (87) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെയായിരുന്നു മരണം. അതേസമയം തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ചത് ആകെ 26 പേർക്കാണ്. ഒരു കുടുംബത്തിലെ ഏഴ് പേർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ എങ്ങനെയാണ് രോഗബാധിതരായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കഴിഞ്ഞ ദിവസവും ഇരിങ്ങാലക്കുടയിലെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കേസുകൾ ഇന്നാണ്. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും തിരികെ എത്തിയവരാണു 23 പേർ.