മലയാളി ആരോഗ്യ പ്രവർത്തക കൊറോണ ബാധിച്ച് സൗദിയിൽ മരിച്ചു

ദമാം: മലയാളി ആരോഗ്യ പ്രവർത്തക കൊറോണ ബാധിച്ച് സൗദിയിൽ മരിച്ചു. അത്യാസന്ന നിലയിൽ ദമാമിലെ ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന ജൂലി മേരി സിജു (41) വാണ് മരിച്ചത്.

15 വർഷമായി സൗദി അറേബ്യായിൽ ദമാമിൽ ലാബ് ടെക്നീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു ജൂലി മേരി.

ഇലന്തൂർ ഈസ്റ്റ്‌ മടുക്കോലിൽ സിജുവിന്റെ ഭാര്യയാണ്. മക്കൾ ; എഞ്ചലിൻ,ഇവാൻ.
മാരാമൺ കൺവെൻഷൻ ഗായക സംഘത്തിലെ മുൻ അംഗം ആയിരുന്നു
ജൂലി. ഗായികയും സൗദി ദമാം മാർത്തോമ്മാ കോൺഗ്രിഗേഷൻ ക്വയറിൽ അംഗവും ആയിരുന്നു.

ജൂലിയുടെ ഇരട്ട സഹോദരി ജൂബി ഫാ.ഷിബു മാത്യു വിൻ്റെ അച്ചന്റെ ( , അടൂർ ഭദ്രാസനാധിപൻ ബിഷപ് ഏബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പയുടെ സെക്രട്ടറി ) ഭാര്യ ആണ്.