Home Local News കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹോട്ടലുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹോട്ടലുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം

0

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹോട്ടലുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. കൊറോണ വ്യാപനം ഉയർന്ന തോതിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ തുറന്നാൽ ഗുരുതര അവസ്ഥയിലേക്ക് എത്തും എന്ന നിലപാടിനെ തുടർന്നാണ് ഹോട്ടൽ ഉടമകളുടെ തീരുമാനം.

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തിങ്കളാഴ്ച ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കും. തിങ്കളാഴ്ച എല്ലാ ഹോട്ടലുകളും തുറക്കേണ്ടത്തില്ലെന്ന്‌ തീരുമാനം ആയിട്ടുണ്ട്. ഏതൊക്കെ സ്ഥലങ്ങളിൽ എങ്ങനെ ഒക്കെ ഇതിനെ സംബന്ധിച്ച് തീരുമാനം എടുക്കാം എന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. ഇൗ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം എടുക്കും .
അതേ സമയം ജൂലായ് 15 വരെ ഒരു ഹോട്ടലുകളും തുറക്കേണ്ടത്തില്ലെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here