Home Local News വയോധികയായ മാതാവിനെ മകന്‍ നിലവറ മുറിയില്‍ തനിച്ചാക്കി

വയോധികയായ മാതാവിനെ മകന്‍ നിലവറ മുറിയില്‍ തനിച്ചാക്കി

0

കൊച്ചി: വീടിനകത്ത് കടക്കാന്‍ അനുവദിക്കാതെ വയോധികയായ മാതാവിനെ മകന്‍ നിലവറ മുറിയില്‍ തനിച്ചാക്കിയതായി പരാതി. മൂന്നു മക്കളുടെ മാതാവായ കോതമംഗലം കോട്ടപ്പടി സ്വദേശിനി ആണ് ഇതുസംബന്ധിച്ച് ആര്‍ഡിഒയ്ക്കു പരാതി നല്‍കിയത്. വീടിനുള്ളില്‍ നിന്ന് നിലവറ മുറിയിലേക്ക് ഇറങ്ങുന്ന ചവിട്ടു പടികള്‍ അടച്ചു പൂട്ടിയാണു മകന്‍ അമ്മയെ നിലവറ മുറിയിലാക്കിയത്. മുറികളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനു സൗകര്യം ഉണ്ടെങ്കിലും വെള്ളം ശുചിമുറിയില്‍ നിന്നെടുക്കേണ്ട അവസ്ഥയിലാണ്.

ആഡംബര വീട്ടില്‍ നിലവറ മുറിയില്‍ തനിച്ച് കഴിയുന്ന അമ്മ അടുക്കളയിലേക്കും വീടിന്റെ മറ്റ് മുറികളിലേക്കും പ്രവേശിക്കാതിരിക്കാന്‍ കോണിപ്പടി ഇരുമ്പ് ഷീറ്റും കമ്പികളും ഉപയോഗിച്ച് വെല്‍ഡ് ചെയ്ത് പിടിപ്പിച്ച നിലയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മകനും കുടുംബവും എറണാകുളത്ത് ഫ്‌ലാറ്റിലാണ് താമസം. രണ്ട് പെണ്‍മക്കള്‍ വിദേശത്തും. പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കായി വീട്ടില്‍ എത്തിയപ്പോള്‍ മകന്റെ പേരില്‍ നിയമനടപടികള്‍ ഒന്നും വേണ്ടെന്നാണ് വയോധിക പറഞ്ഞതെന്ന് കോട്ടപ്പടി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here