Home Local News തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ല

തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ല

0

തിരുവനന്തപുരം: തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ല. നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാമെന്ന സർക്കാരിന്റെ അറിയിപ്പ് വന്നതിന് ശേഷമാണ് പാളയം ജുമാ മസ്ജിദ് അധികൃതർ ഇങ്ങനെ ഒരു തീരുമാനമെടുത്തത്.

ഇവിടെ ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ കൊറോണ നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here