Home Local News മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

0

കൊല്ലം: കണ്ണനല്ലൂരിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. കൊല്ലം കണ്ണനല്ലൂരിൽ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. അടച്ചുറപ്പില്ലാത്ത വീട്ടിനകത്തുന്നിന്നാണ് കുഞ്ഞിനെ അ‍ജ്ഞാതൻ തട്ടിക്കൊണ്ടുപോയത്.

അസമയത്ത് കുഞ്ഞുമായി പോകുന്ന അർദ്ധ നഗ്നനായ അപരിചിതനെ കണ്ട് സംശയം തോന്നിയ നാട്ടുകാരന്‍ ഇയാളെ തടയുകയായിരുന്നു. ഇരുവരും തമ്മിൽ കയ്യാങ്കളിയായതോടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇതോടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞ് പ്രതി ബൈക്കിൽ രക്ഷപ്പെട്ടു.

നാട്ടുകാർ കുഞ്ഞുമായി തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കൾ സംഭവം അറിയുന്നത്. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here