Home National മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

0

ബെംഗളൂരു: മുന്‍ കേന്ദ്ര മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടകയില്‍ നിന്നുള്ള പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്തു. നിലവില്‍ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഖാര്‍ഗെ.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചതായി പാര്‍ട്ടി വ്യക്തമാക്കി. ലോക്സഭയിലെ കോണ്‍ഗ്രസിന്‍റെ നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഗുല്‍ബാര്‍ഗാ മണ്ഡലത്തില്‍ തോല്‍ക്കുകയായിരുന്നു. ജൂണ്‍ 19നാണ് കര്‍ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here