ഒരുവട്ടം കൂടി നാട്ടില് ഒന്ന് പറന്ന് എത്താൻ കൊതി; ബീവിയും മക്കൾ ഒന്നിച്ച് പെരുന്നാൾ കൂടുവാൻ കൊതി; ആഗ്രഹം ബാക്കിയാക്കി ജലാൽ യാത്രയായി…

കുവൈറ്റ്: ജന്മനാടും പ്രിയപ്പെട്ടവരെയും ഒരിക്കൽക്കൂടി കാണുക. ഒരുവട്ടം കൂടി നാട്ടില്
ഒന്ന്പറന്ന് എത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച് പെരുന്നാൾ കൂടുവാൻ കൊതി:

ജലാലുദീൻ മനസിൽ താലോലിച്ച മോഹമായിരുന്നു. കൊറോണ ബാധിച്ച് മരണത്തേരിൽ പറന്ന് യാത്രയായപ്പോൾ പ്രിയ പ്രവാസിയുടെ മോഹം ഒത്തിരി മനസുകളിൽ നീറ്റലായി.

ജൂൺ 5 നു കുവൈറ്റിൽ മരിച്ച തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി പോക്കാക്കില്ലത്ത് ജമാലുദ്ദീൻ ജലാൽ കുറച്ചു ദിവസം മുമ്പ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ.

“ഒരുവട്ടം കൂടി നാട്ടില്
ഒന്ന്പറന്ന് എത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാൾ കൂടുവാൻ കോതീ

എത്രകാലം ഇനിയും കാത്തിരിക്കണമെന്നറിയില്ല
ഈ… വരുന്ന പെരുന്നാളും
ഇവിടെ പ്രയാസത്തിന്റെ ലോകത്തിൽ പ്രവാസിയായി
പ്രയാസങ്ങളോടെ തനിച്ച്
കഴിയാനാണ് വിധി………..
അതാണ് പ്രവാസി പ്രവാസ ജീവിതം…….പ്രവാസികളെ തള്ളി പറയുന്നവർ ഓർക്കുക
ഈ… കാലവും കഴിഞ്ഞു പോകും………എല്ലാ പ്രവാസികളായ എന്റെ ചങ്കുകൾക്ക് അള്ളാഹു എന്നും ശാന്തി സമാധാനം തന്ന് അനുഗ്രഹിക്കട്ടെ….ആമീൻ…..
സ്നേഹത്തോടെ
നിങ്ങളുടെ സുഹൃത്ത്
ജലാൽ ചാവക്കാട്…”

നാട്ടിലെ പ്രിയപ്പെട്ടവർക്ക് ജലാലിനെ ഒരു നോക്ക് കാണാൻ കൂടി കഴിയാതെയാണ് നിത്യതയിലേക്ക് പ്രവാസി മടങ്ങിയത്.

ഇന്ന് കുവൈത്തിൽ മരണപ്പെട്ട സഹോദരൻ്റെ ആഗ്രഹം അദ്ദേഹത്തിൻ്റെ തന്നെ പാട്ടിലൂടെ കേൾക്കാം.
ഓരോ പ്രവാസിയുടെയും ആഗ്രഹം.
എന്തു ചെയ്യാൻ..
കണ്ണീർ പൂക്കൾ… 🙁

നാഥാ, സ്വർഗം നൽകി അനുഗ്രഹിക്കേണമേ..

Posted by Sakkeer Hussain Tuvvur on Friday, June 5, 2020

കൊറോണ ബാധയെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ജമാലുദ്ദീൻ. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. യർമൂഖിൽ സ്വദേശി വീട്ടിൽ ജോലിചെയ്ത്‌ വരികയായിരുന്നു ജമാലുദ്ദീൻ.
ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ. പിതാവ് ; മൊയ്‌തീൻ കുഞ്ഞു. മാതാവ്: ആയിഷമോൾ.