Home Local News സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; ഒരാൾ കസ്റ്റഡിയിൽ

സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവം; ഒരാൾ കസ്റ്റഡിയിൽ

0

പാലക്കാട് : സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായും നാവും തകർന്ന് ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു.

ആനയ്ക്ക് പരുക്കേറ്റതായി കരുതുന്ന അമ്പലപ്പാറ സ്ഥലത്തെ എസ്റ്റേറ്റ് സൂപ്പർവൈസറേയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ സഹായിക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം പോലീസ് ഇവരെ വിട്ടയച്ചു.

ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്‌ഫോടക വസ്തുക്കൾ കൈവശം വച്ചു എന്ന കേസ് പൊലീസും, വന്യജീവിയെ പരുക്കേൽപ്പിച്ചു എന്ന നിലയ്ക്ക് വനംവകുപ്പും കേസെടുത്തിട്ടുണ്ട്. രണ്ട് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

കാട്ടിൽ നിന്നും ഭക്ഷണം തേടി നാടിറങ്ങിയ പിടിയാനയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഭക്ഷണം തേടി എസ്റ്റേറ്റിലെത്തിയ ആനയ്ക്ക് പന്നിപ്പടക്കം പൊട്ടി പരുക്കേൽക്കുകയായിരുന്നു. പൈനാപ്പിളിൽ പന്നിപ്പടക്കം വച്ചു നൽകിയെന്നായിരുന്നു വിവരം പുറത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത കുറവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here