Home State പ്രളയം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് സര്‍ക്കാര്‍

പ്രളയം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് സര്‍ക്കാര്‍

0

കൊച്ചി : പ്രളയം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഡാമുകള്‍ തുറക്കേണ്ട സാഹചര്യം ഇല്ല. ശക്തമായ മഴ ഉണ്ടായാല്‍ നേരിടാന്‍ ഡാമുകള്‍ക്ക് ആക്ഷന്‍ പ്ലാന്‍ ഉണ്ട് എന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടുക്കി അണക്കെട്ടില്‍ അടക്കം ജലനിരപ്പ് കൂടുതലാണ്. ഡാമുകള്‍ തുറന്നതു കൊണ്ടല്ല 2018 ല്‍ പ്രളയമുണ്ടായത് എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here