Home State സാമൂഹിക വ്യാപനം അറിയാൻ ആഴ്ചയിൽ 15,000 ആന്‍റിബോഡി ടെസ്റ്റുകള്‍ നടത്തും

സാമൂഹിക വ്യാപനം അറിയാൻ ആഴ്ചയിൽ 15,000 ആന്‍റിബോഡി ടെസ്റ്റുകള്‍ നടത്തും

0

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയാൻ ആന്‍റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആര്‍ വഴി 14,000 കിറ്റുകള്‍ ലഭിച്ചു. അതില്‍ 10,000 വിവിധ ജില്ലകള്‍ക്ക് നല്‍കി കഴിഞ്ഞു. 40,000 കിറ്റുകള്‍ കൂടെ മൂന്ന് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഒരാഴ്ച 15,000 വരെ ആന്‍റിബോഡി ടെസ്റ്റ് നടത്താനാണ് ശ്രമം. ആന്‍റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here