Home National മലപ്പുറം ജില്ലയ്ക്കെതിരെ വിദ്വേഷ പ്രസ്താവന; മനേകഗാന്ധിക്കെതിരെ കേസെടുത്തു

മലപ്പുറം ജില്ലയ്ക്കെതിരെ വിദ്വേഷ പ്രസ്താവന; മനേകഗാന്ധിക്കെതിരെ കേസെടുത്തു

0

മലപ്പുറം: പാലക്കാട് ജില്ലയില്‍ ആനക്കുണ്ടായ ദാരുണാന്ത്യത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മനേകാഗാന്ധിക്കെതിരെ കേസെടുത്തു. വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ പരാതികളിലാണ് കേസ്.

സുപ്രിംകോടതി അഭിഭാഷകനും കുറ്റിപ്പുറം സ്വദേശിയുമായ അഡ്വ. കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ അടക്കമുള്ള വ്യക്തികളും എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള സംഘടനകളുമാണ് പരാതിക്കാര്‍. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുന്നതു സംബന്ധിച്ച ഐ.പി.സി 153 പ്രകാരം മലപ്പുറം പൊലിസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ ആറുപരാതികളാണ് മലപ്പുറം പൊലിസിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here