ഹൈഡ്രോക്സിക്ലോറോക്വിൻ ക്ലിനിക്കൽ പരീക്ഷണം  പുനരാരംഭിക്കാൻ ലോകാരോഗ്യ സംഘടന

ജനീവ : മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കൽ പരീക്ഷണം പുനരാരംഭിക്കാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. കൊറോണ ചികിത്സയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നവർക്ക് മരണസാധ്യത കൂടുതലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താത്കാലികാലമായി ഹൈഡ്രോക്സിക്ലോറോക്വിന്റെ പരീക്ഷണം നിർത്തിവെക്കാനും ലോകാരോഗ്യ സംഘടന നേരത്തെ നിർദ്ദേശിച്ചിരുന്നു.

എന്നാൽ മരുന്നിന്റെ സുരക്ഷസംബന്ധിച്ച് വിദഗ്ധർ പുനപരിശോധന നടത്തിയെന്നും ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത് ആരംഭിക്കാൻ ശുപാർശ ചെയ്യുന്നുവെന്ന് സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു. റെമിഡിസിവർ. ചില എച്ച്.ഐ.വി മരുന്നുകൾ, എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണം തുടരാനും സംഘടന അനുമതി നൽകി.

മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരുപഠന റിപ്പോർട്ടിന് ശേഷമാണ് ഹൈഡ്രോക്സിക്ലോറോക്വിൻ ചികിത്സിച്ച കൊറോണ രോഗികൾക്ക് മരണ സാധ്യത കൂടുതലുള്ളതെന്ന് കണ്ടെത്തിയത് . എന്നാൽ ആ പഠനം ഇപ്പോൾ പുന പരിശോധിക്കുകയാണ്. അതേസമയം കൊറോണ രോഗികളിൽ ഏതെങ്കിലും മരുന്ന് യഥാർത്ഥത്തിൽ മരണനിരക്ക് കുറയ്ക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന അധികൃതർ അറിയിച്ചു.

നിലവിൽ 35 രാജ്യങ്ങളിൽ നിന്നായി 3500 പേരെയാണ് ക്ലിനിക്കൽ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.