വാഷിംഗ്ടൺ : ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ അമേരിക്കൻ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുകയാണ്. അതിനിടയിൽ ആണ് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ നശപ്പിച്ച നിലയിൽ കാണുന്നത്.
ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകർത്തത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫ്ളോയ്ഡിന്റെ ജന്മനഗരമായ ടെക്സസിലെ ഹൂസ്റ്റണാണ് ഏറ്റവുംവലിയ പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചത്. ഫ്ളോയ്ഡിന്റെ ബന്ധുക്കളും പങ്കുചേർന്നു. ഒട്ടേറെ നഗരങ്ങളിൽ ജനം കർഫ്യൂ ലംഘിച്ചു. അക്രമവും കൊള്ളയും വർധിച്ചതിനെത്തുടർന്നാണ് മുൻദിവസങ്ങളിൽ പലനഗരങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചത്.
പ്രതിഷേധപ്രവര്‍ത്തകരുടെ കടുത്ത നീക്കത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്