ന്യൂഡെൽഹി: ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായുള്ള വെർച്വൽ കൂടിക്കാഴ്ചയിൽ സംസാരിക്കുവകയിരുന്നു മോദി.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച സമയമാണിത്. ഞങ്ങളുടെ സൗഹൃദത്തെ ശക്തിപ്പെടുത്തുന്നതിന് അനന്തമായ അവസരങ്ങളുണ്ട്, ഈ സാധ്യതകളെ യാഥാർത്ഥ്യമാക്കേണ്ടത്‍ ഉണ്ട്.ഓസ്‌ട്രേലിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, ഇത് നമ്മുടെ രണ്ട് രാജ്യങ്ങൾക്കും മാത്രമല്ല, ഇന്തോ-പസഫിക് മേഖലയ്ക്കും ലോകമെമ്പാടും പ്രധാനമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയത്തിൽ പറഞ്ഞു.
പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ ഇന്ത്യയ്ക്കുള്ളിലും ജി-20 രാജ്യങ്ങളിലും ഇന്തോ-പസഫിക് മേഖലകളിലും പ്രധാനമന്ത്രി മോദി നടത്തുന്ന ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുകൾക്ക് നന്ദിപറയുന്നുവെന്ന് സ്കോട്ട് മോറിസോൺ പറഞ്ഞു.ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിന്റെ നേതൃനിരയിലേക്ക് ഇന്ത്യ എത്തിയത് താൻ അഭിനന്ദിക്കുന്നു. ലോകത്തെ കൊറോണ പ്രതിസന്ധിയെ നേരിടുന്നതിൽ ഇന്ത്യയുടെ നേതൃസ്ഥാനം നിർണായകമാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു.
ജനുവരിയിൽ ഇന്ത്യ സന്ദർശിക്കാൻ മോറിസൺ തീരുമാനിച്ചിരുന്നു. എന്നാൽ കാട്ടുതീ പ്രതിസന്ധി മൂലം യാത്ര റദ്ദാക്കിയിരുന്നു. പിന്നീട് കൊറോണ ഭീഷണി മൂലം യാത്രകൾ നിരോധിച്ചതിനാലാണ് ഇരു പ്രധാനമന്ത്രിമാരും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച നടത്തിയത്.