പാലക്കാട്: കേരളത്തിൽ ഒരു കൊറോണ മരണം കൂടി. പാലക്കാട് ചികിത്സയിലായിരുന്ന കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാളാണ് (73) കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
മെയ് 25 നാണ് മീനാക്ഷി അമ്മാള്‍ ചെന്നൈയില്‍ നിന്ന് നാട്ടില്‍ എത്തിയത്. മീനാക്ഷിപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് 28ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മീനാക്ഷി അമ്മാളിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ പ്രോട്ടോകോള്‍ അനുസരിച്ച് ഇന്ന് സംസ്‌കാരം നടത്തും.
പ്രമേഹം, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങള്‍ അലട്ടിയിരുന്നു.