വാഹനങ്ങളിൽ ടച്ച്‌ലസ് സാനിറ്റൈര്‍ വികസിപ്പിച്ചെടുത്ത് മദ്രാസ് ഐഐടി

ചെന്നെ: കൊറോണ വ്യാപനത്തിന് പശ്ചാതലത്തിൽ ടച്ച്‌ലസ് സാനിറ്റൈര്‍ വികസിപ്പിച്ചെടുത്ത് മദ്രാസ് ഐഐടി. ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ഓട്ടോറിക്ഷകള്‍, കാറുകള്‍, ബസുകള്‍, വാനുകള്‍ എന്നിവയില്‍ ഉപയോഗിക്കാവുന്ന ടച്ച്‌ലസ് സാനിറ്റൈര്‍ വികസിപ്പിച്ചെടുത്തത്.

മദ്രാസ് ഐഐടിയിലെ എഞ്ചിനീയറിങ്ങ് ഡിസൈന്‍ വിഭാഗം അസോസി്യറ്റ് പ്രൊഫസര്‍ ഡോ. കവിത അരുണാചലം ആണ് ഈ പദ്ധതിക്കു നേതൃത്വം നല്‍കിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിമ എഞ്ചിനീയറിങ്ങില്‍ നിന്നുള്ള ആനന്ദരാജ് ജി, രാജേഷ് ഡി, എന്നിവരുമായി ചേർന്നാണ് ഐഐടി പദ്ധതിക്ക് രൂപം കൊടുക്കുന്നത്.

മാര്‍ച്ച് പകുതിയോടെയാണ് ടച്ചലസ് സാനിറ്റൈസര്‍ നിര്‍മിക്കാനുള്ള ആശയം ഷിമ എഞ്ചിനീയറിങ്ങ് മുന്നോട്ടു വച്ചതെന്ന് കവിത അരുണാചലം പറഞ്ഞു. കൊറോണ വ്യാപനം വര്‍ദ്ധിക്കുന്നതിനാല്‍ വ്യക്തിക ശുചിത്വ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത മുന്‍കൂട്ടി കണ്ട് ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രോട്ടോടൈപ്പുകള്‍ നിര്‍മിക്കാന്‍ ഷിമ എഞ്ചിനീയറിങ്ങിന് മാര്‍ഗനിര്‍ദേശം നല്‍കുകയായിരുന്നു. മദ്രാസ് ഐഐടിയുടെ കൊറോണ പ്രൊജക്ടുകളുടെ ഫാക്കള്‍ട്ടി ഇന്‍ചാര്‍ജ് പ്രൊഫസര്‍ ശ്രീഹരി ശേഖര്‍ പദ്ദതിക്ക് അംഗീകാരം നല്‍കി. ഇതോടെ ഉത്പാദന പ്രക്രിയ ഉടൻ ആരംഭിക്കും.