Home National തമിഴ്നാട്ടിൽ കൊറോണ ബാധിതർ കുതിച്ചുയരുന്നു; സുരക്ഷ ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ

തമിഴ്നാട്ടിൽ കൊറോണ ബാധിതർ കുതിച്ചുയരുന്നു; സുരക്ഷ ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ

0

ചെന്നൈ: തമിഴ്നാട്ടിൽ ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,286 കൊറോണ കേസുകൾ.
സംസ്ഥാനത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇതാടെ 25,872 ആയി.
11 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മരണ നിരക്ക് 208 ആയി.

കൊറോണയിൽ നിന്നും സുരക്ഷ ഉറപ്പാക്കാൻ തമിഴ്നാട് സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വ്യാപനം രൂക്ഷമായതോടെ “മാസ്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ” എന്ന പുതിയ ക്യാംപെയ്ൻ ആരോഗ്യ മന്ത്രി ഡോ സി വിജയഭസ്കർ സമാരംഭിച്ചു.

അതേ സമയം സമ്പദ്‌വ്യവസ്ഥയെയും അവിടത്തെ ജനങ്ങളുടെ ഉപജീവനത്തെയും പുനരുജ്ജീവിപ്പിക്കുന്നതിന് അൺലോക്ക് – ഒന്ന് സംസ്ഥാനത്ത് നടപ്പിലാക്കി തുടങ്ങി.
പൗരന്മാരുടെ പങ്കാളിത്തത്തോടെ ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയുമെന്നും സംസ്ഥാനത്തിന്റെ നടപടികൾ എല്ലാവരും പാലിക്കണമെന്നും. ആരോഗ്യ മന്ത്രി ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here