കാസർകോട്: മടിക്കൈയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.മടിക്കൈ അമ്പലത്തുകര കണിച്ചിറ കൂവത്തിങ്കാലിലെ കരുണാകരൻ – പുഷ്പ ദമ്പതികളുടെ മകൾ സാനിയയെയാണ് (15) വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ സംഭവം. മടിക്കൈ ഗവ: ഹയർ സെക്കന്റി സ്ക്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിതാവ് കരുണാകരൻ കണിച്ചിറയിലെ കടയിലും മതാവ് പുഷ്പ മാവുങ്കാലിലെ മിലട്ടറി കാൻറീൻ ജീവനക്കാരിയാണ്. ഏക സഹോദരൻ സനൽ.