മുംബൈ : കൊറോണ ബാധിച്ചു ചികിത്സയിൽ ആയിരുന്ന മഹാരാഷ്ട്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ രോഗ മുക്തനായി.കഴിഞ്ഞ മാസമാണ് അശോക് ചവാൻ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗത്തിൽ നിന്ന് മോചിതനായ ചവാൻ ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടു.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രികൂടിയായ അശോക് ചവാന് മെയ് 25-നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മന്ത്രിയുടെ വസതിയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
ആദ്യ പരിശോധനയിൽതന്നെ ചവാന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി വരികയായിരുന്നു.
നേരത്തെ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു.ദിവസങ്ങൾക്ക് ശേഷം അദ്ദേഹവും രോഗമുക്തി നേടി.