Home Local News പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

0

ഓയൂർ : പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിയെ വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്ന് അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി പുന്നക്കോട് റോഡുവിള പുത്തൻവീട്ടിൽ അനിൽ കുമാർ (37) ആണ് പിടിയിലായത്.

കഴിഞ്ഞ 29 ന് വൈകിട്ട് മൂന്നിനായിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ അപമാനിക്കാൻ തുനിയുകയായിരുന്നു.

പെൺകുട്ടി ബഹളം വച്ചതിനെത്തുടർന്ന് സഹോദരനും അയൽവാസികളും എത്തിയപ്പോഴേക്കും ഇയാൾ കടന്നു. ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രൻ, എസ്ഐ രാജൻബാബു, എസ്‌സിപിഒ സന്തോഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here