Home Local News കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു

കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു

0

കാസർകോട്: കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു. കാസർകോട് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരാണ് രക്ഷപ്പെട്ടത്. പുടംകല്ല് താലൂക്ക് ആശുപത്രിയിൽ നിന്ന് ഇവർ കടന്നുകളയുകയായിരുന്നു. ആരോഗ്യപ്രവർത്തകരുടെ കണ്ണുവെട്ടിച്ചാണ് ഇവർമുങ്ങിയത്.

കണ്ണൂർ ധർമടം സ്വദേശി സൽമാൻ, മുഴപ്പിലങ്ങാട് സ്വദേശി അർഷാദ് എന്നിവരാണ് രക്ഷപെട്ടത്. കഞ്ചാവ് കേസിൽ കഴിഞ്ഞ ദിവസമാണ് ഇവർ പൊലീസ് പിടിയിലായത്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. രോ​ഗ ലക്ഷണം കണ്ടതിനെ തുടർന്നാണ് ഇവരെ നിരീക്ഷണകേന്ദ്രത്തിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here