ഡെൽഹിയിൽ കൊറോണ ബാധിച്ച് ഒരു മലയാളി നഴ്സ് കൂടി മരിച്ചു

ന്യൂഡെൽഹി : ഡെൽഹിയിൽ കൊറോണ ബാധിച്ചു ഒരു മലയാളി നഴ്സ് കൂടി മരിച്ചു. രഘുഭീർ നഗർ ആർജി ബ്ലോക്കിലെ രാജമ്മ മധുസൂദനൻ ആണ് മരിച്ചത്. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് ഇവർ. ശിവാജി ആശുപത്രിയിൽ നഴ്സ് ആയിരുന്നു ഇവർ

കൊറോണ ബാധിച്ചു കുറച്ച് ദിവസമായി ഇവർ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് രോഗം മൂർഛിച്ചതിനെത്തുടർന്ന് ഇവർ മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ തന്നെയാണ് മരിക്കുന്നത്.

വർഷങ്ങളായി ഡൽഹിയിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ് രാജമ്മ. അതേസമയം ഇവർക്ക് മറ്റസുഖങ്ങളുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ഡൽഹിയിൽ കൊറോണ ബാധിതയായി മരിക്കുന്ന രണ്ടാമത്തെ നഴ്സ് ആണ് രാജമ്മ.