വനിതാ പൈലറ്റ് ക്വാറന്റീൻ ലംഘിച്ചു; തേവര കണ്ടെയിൻമെന്റ് സോണായി; പോലീസ് കേസെടുക്കും

കൊച്ചി: എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിതാ പൈലറ്റ് ക്വാറന്റീൻ ലംഘിച്ചതായി പരാതി. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളുമായി എത്തിയ വിമാനത്തിലെ വനിതാ പൈലറ്റാണ് ക്വാറന്റീൻ നിന്ത്രണം ലംഘിച്ചത്.
ക്വാറന്റീൻ ലംഘിച്ചതിന് വനിതാ പൈലറ്റിനെതിരെ പോലീസ് കേസെടുത്തേക്കും.

ജോലിക്കു ശേഷം ഹോട്ടലിൽ ക്വാറന്റീനിൽ കഴിയണമെന്നാണ് എയർ ഇന്ത്യ ക്രൂ അംഗങ്ങൾക്കുള്ള നിർദേശം. എന്നാൽ ഇവർ ഒരു ദിവസം മാത്രമേ ഹോട്ടലിൽ
ക്വാറന്റീനിൽ ഇരുന്നൊള്ളു. അതിനു ശേഷം ഇവർ തേവരയിലെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് സൂപ്പർമാർക്കറ്റുകളിലും എടിഎമ്മിലും തേവര മാർക്കറ്റിലും ഇവർ സഞ്ചരിച്ചുവെന്ന് പോലീസും ആരോഗ്യ പ്രവർത്തകരും കണ്ടെത്തി. ഇതേ തുടർന്ന് കൊച്ചി കോർപ്പറേഷനിലെ 60-ാം ഡിവിഷനായ തേവര കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയായിരുന്നു.

ചൊവ്വാഴ്ച അർധരാത്രി മുതലാണ് തേവര കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത് . ഇതോടെ ഈ മേഖയിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. കടുത്ത നിയന്ത്രണം പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.വനിതാ പൈലറ്റിന്റെ അശ്രദ്ധകാരണം ഒരു നാടാകെ അടച്ചുപൂട്ടി വീട്ടിലിരിക്കേണ്ട അവസ്ഥയിൽ ആണ് ഇപ്പോൾ.