Home Covid-19 പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നും തിരികെയെത്തിയ മലപ്പുറം സ്വദേശിക്ക് കൊറോണ

പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നും തിരികെയെത്തിയ മലപ്പുറം സ്വദേശിക്ക് കൊറോണ

0

മലപ്പുറം: ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്നും തിരികെ എത്തിയ പാണ്ടിക്കാട് സ്വദേശി. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് കൊറോണ പോസിറ്റീവ് ആയത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.

ആടുജീവിതം ടീമിനൊപ്പം ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാള്‍ പ്രത്യേക വിമാനത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയത്. മെയ് 22 മുതൽ 30 വരെ എടപ്പാൾ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 30 ന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഇന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here